കളമശ്ശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു

At Malayalam
0 Min Read

കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ വീട്ടിൽ കെ വി ജോൺ(78) ആണ്‌ മരിച്ചത്‌. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലാണ്‌.

കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെയാണ് കളമശ്ശേരി സാമ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിൻ ഡിസംബർ 26 വരെ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്. ജോണിന്റെ മരണത്തോടു കൂടി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.

Share This Article
Leave a comment