ഇത് ചരിത്രം, ട്വന്റി ട്വന്റി ലോകകപ്പിൽ പുതിയ അഡ്മിഷൻ ഉഗാണ്ട

At Malayalam
0 Min Read

2024 ഐ.സി.സി ട്വന്റി-ട്വന്റി ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. വ്യാഴാഴ്ച വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ റുവാണ്ടക്കെതിരെ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഉഗാണ്ട വിജയിച്ചുകയറിയത്. റുവാണ്ട ഉയർത്തിയ 66 റൺസിന്റെ വിജയലക്ഷ്യം 71 പന്ത് ബാക്കി നിൽക്കവെ ഉഗാണ്ട മറികടക്കുകയായിരുന്നു.ഇതോടെ ലോകകപ്പ് കളിക്കുന്ന അഞ്ചാമത് ആഫ്രിക്കൻ രാജ്യമായും ഉഗാണ്ട മാറി. ആഫ്രിക്ക ക്വാളിഫയറിൽ നിന്നും ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത് ടീമാണ് ഉഗാണ്ട. ദിവസങ്ങൾക്ക് മുമ്പ് നമീബിയയും 2024 ട്വന്റി-ട്വന്റി ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment