ഓയൂരിൽ ആറ് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചതായി സൂചന. ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്ന് 500 രൂപയുടെ 19 കെട്ടു നോട്ടുകൾ പൊലീസ് കണ്ടെടുത്തു. ഒരു ഷോൾഡർ ബാഗിൽ നിന്നാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിനു സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പൊലീസ് സൂചനകളൊന്നും നൽകിയിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്നു പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇത്തരം പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഓയൂർ സംഭവത്തിൽ നിർണായക തെളിവുകൾ

Leave a comment
Leave a comment