രണ്ടാം T 20-യില്‍ ഓസ്‌ട്രേലിയ ടോസ് നേടിയ ബൗളിങ് തിരഞ്ഞെടുത്തു

At Malayalam
0 Min Read

ഇന്ത്യയ്‌ക്കെതിരായ T20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്. ബെഹ്‌റെന്‍ഡോര്‍ഫിന് പകരം ആദം സാംപയും ആരോണ്‍ ഹാര്‍ഡിക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ടീമിലെത്തി. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.ആദ്യമത്സരത്തിലെ ആവേശജയത്തിന്റെ തുടര്‍ച്ച ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യന്‍ സംഘം കളത്തിലിറങ്ങുന്നത്. ആദ്യകളിയില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരുടെ ഫോമില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ.ഏകദിനത്തില്‍ റെക്കോഡ് വിജയംനേടിയ ഗ്രീന്‍ഫീല്‍ഡ്, ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടാണ്.

Share This Article
Leave a comment