ഗതാഗത ക്രമീകരണമുണ്ടേ

At Malayalam
1 Min Read

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ആസ്‌ട്രേലിയ 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി മുതൽ രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങലിൽ നിന്നു ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള – കാട്ടായിക്കോണം – ചേങ്കോട്ടുകോണം – ചെമ്പഴന്തി – ശ്രീകാര്യം വഴിയും ഇതേ പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കൽ-കുളത്തൂർ-മൺവിള – ചാവടിമുക്ക് വഴിയും പോകണം. കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്കിൽനിന്നു തിരിഞ്ഞ് എൻജിനിയറിംഗ് കോളേജ് – മൺവിള – കുളത്തൂർ – മുക്കോലയ്ക്കൽ വഴി പോകേണ്ടതാണ്.

തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ ഉള്ളൂരിൽനിന്നു തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണ്. പാർക്കിംഗ് സ്ഥലങ്ങൾ.ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ട്,കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്,അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട്,ഗവ: കോളേജ് കാര്യവട്ടം,ബി.എഡ് സെന്റർ കാര്യവട്ടം,എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്,ഗതാഗതക്രമീകരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 9497930055, 9497987001, 9497990006, 9497990005.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment