യൂറിക് ആസിഡോ ? ഇതൊക്കെ കഴിച്ചോളു

At Malayalam
1 Min Read

പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ശരീരരത്തിലുണ്ടാകുന്ന ഒരു ഉപോത്പ്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിൽ യൂറിക് ആസിഡിന്‍റെ അളവ് വർധിച്ചാൽ പ്രധാനമായും കൈകാലുകളുടെ സന്ധികളില്‍ അടിഞ്ഞു കൂടി കടുത്ത വേദനയും നീരുമുണ്ടാകും. യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ അധികമുള്ളവർക്ക് ചില ഉണങ്ങിയ പഴങ്ങളും പരിപ്പു വർഗങ്ങളും ഗുണം ചെയ്യുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.

യൂറിക് ആസിഡിന്റെ പ്രശ്നമുള്ളവർ ബദാം പരിപ്പു കഴിക്കുന്നത് നല്ലതാണത്രേ. ബദാമില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. മികച്ച ദഹന വ്യവസ്ഥ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയും. മാത്രവുമല്ല ബദാമില്‍ പ്യൂരിന്റെ അളവ് കുറവുമാണ്.പ്രോട്ടീന്‍ ധാരാളം അടങ്ങിയ പിസ്തയും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും യൂറിക് ആസിഡിനെ നിയന്ത്രിക്കാന്‍ ഉത്തമമാണ്.
അയേണ്‍ ധാരാളമായി ഉള്ളതും എന്നാൽ പ്യൂരിൻ തീരെ കുറവുമുള്ളതുമായ കശുവണ്ടി പരിപ്പ് യൂറിക് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് ഗണ്യമായി കുറയ്ക്കും.
ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയുടെ കലവറയായ ഈന്തപ്പഴം ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ നന്നാണ്.
മിതമായ അളവിൽ ഈ പറഞ്ഞവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പൊതുവായ ആരോഗ്യ സംരക്ഷണത്തിനും നന്നാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment