തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി

At Malayalam
1 Min Read

ഇന്ത്യയുടെ തദ്ദേശ നിര്‍മിത തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് ആസ്ഥാനത്ത് രാവിലെയാണ് പ്രധാനമന്ത്രി യുദ്ധവിമാനത്തില്‍ യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു.

തേജസ് വിമാനത്തില്‍ വിജയകരമായി ഒരു ചെറുയാത്ര പൂര്‍ത്തിയാക്കി. അവിശ്വസനീയവും അതിവിശിഷ്ടവുമായ ആ അനുഭവം നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളിലുള്ള എന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു. ഇന്ത്യയുടെ കരുത്തില്‍ ഞാനനുഭവിക്കുന്ന അഭിമാനത്തിലും ശുഭാപ്തിവിശ്വാസത്തിലുമുള്ള പുത്തനുണര്‍വാണ് ഈ യാത്ര എനിക്ക് സമ്മാനിച്ചത്’, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഒരു സീറ്റുള്ള യുദ്ധ വിമാനമാണ് തേജസ്. എന്നാല്‍ പരിശീലന ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച വ്യോമസേനയുടെ രണ്ട് സീറ്റുള്ള പ്രത്യേക തേജസ് വിമാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ നിര്‍മ്മാണകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വിമാനയാത്ര. സന്ദര്‍ശനത്തിനിടെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.

Share This Article
Leave a comment