സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകളുടെ തുക 1600 രൂപയാക്കി വർധിപ്പിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ എന്നിവയുടെ തുകയാണ് വർധിപ്പിച്ചത്.അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും സർക്കസ് കലാകാർക്ക് 1200 രുപയും വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. ഇതിലാണ് വർധനവ് വരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കിയത്.