സുരക്ഷ കവചം തീർത്ത് ‘സാഗർ കവച്’, ആവേശമായി അഭ്യാസ പ്രകടനം

At Malayalam
1 Min Read

കേരളത്തിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലുമായി സംഘടിപ്പിച്ച ദ്വിദിന തീരദേശ സുരക്ഷ അഭ്യാസം ‘സാഗർ കവച്’ വെള്ളിയാഴ്ച സമാപിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഡ്രിൽ കടൽ മാർഗമുള്ള ഭീക്ഷണിയും , കേരള തീരത്തും മാഹിയിലുമുള്ള തീരദേശ സുരക്ഷാ പ്രവർത്തനങ്ങളും വിലയിരുത്തി.

തീരദേശ സുരക്ഷാ ഏജൻസികളുടെ പ്രാഗല്‍ഭ്യം വെളിവാക്കി, അപകടസാധ്യതകളും ഭീക്ഷണികളും നേരിടുന്ന രീതികൾ അഭ്യാസത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. ഇന്ത്യൻ നേവിയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും കൊച്ചി ആസ്ഥാനമായുള്ള എയർ ക്രാഫ്റ്റുകൾ കേരള തീരത്ത് വിപുലമായ നിരീക്ഷണം നടത്തി.

ഇന്ത്യൻ നേവി, തീരദേശ പോലീസ്, സംസ്ഥാന പോലീസ്, കസ്റ്റംസ്, സിഐഎസ്എഫ്, ഫിഷറീസ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവരെ ഏകോപിച്ചാണ് ഡ്രിൽ നടത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment