ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം തയ്യാര്‍; വധൂവരന്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

At Malayalam
1 Min Read

വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചു. ഇവരുടെ വിവാഹം നവംബര്‍ 30ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ നടക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

”തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത് വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടന വേദിയിൽ പ്രതിശ്രുത വധൂവരൻമാർക്കൊപ്പം സെൽഫി.. ഇവരുടെ വിവാഹം നവംബർ 30 ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽ നടക്കും.” – മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

Share This Article
Leave a comment