നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്

At Malayalam
1 Min Read
Order to confiscate properties of prime accused Praveen Rana in 'Safe and Strong' investment fraud case.

സേഫ് ആന്‍ഡ് സ്‌ട്രോങ്’ നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. നിക്ഷേപത്തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന പ്രവീണ്‍ റാണ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അന്വേഷണസംഘത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് നടപടി.

നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്സ് നിയമപ്രകാരമാണ് നടപടി.

9 മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു. 12 ജില്ലകളിലാണ് പ്രവീൺ റാണയ്ക്കെതിരെ കേസുകളുള്ളത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷം റാണ പുറത്തിറങ്ങിയത്. കഴിഞ്ഞ ജനുവരി 11നാണ് റാണ അറസ്റ്റിലാകുന്നത്. കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ റാണയെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Share This Article
Leave a comment