ഉച്ചയൂണിനൊപ്പം തൈരായിക്കോട്ടെ

At Malayalam
1 Min Read

തൈരിന് നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട്. കാത്സ്യം, വൈറ്റമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നമുക്കത്യാവശ്യമായ ഒട്ടനവധി അവശ്യ പോഷകങ്ങൾ തൈരിലുണ്ട്. ഒരു മികച്ച പ്രോബയോട്ടിക് കൂടിയാണ് തൈര്. ഉച്ചയ്ക്ക് ചോറിനു ശേഷം തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിനുള്ളിലെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്.
പ്രോബയോട്ടിക് ആയതു കൊണ്ടു നമുക്കാവശ്യമുള്ള ബാക്ടീരിയകൾ തൈരിൽ ധാരാളമുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. അതിനാല്‍ ദിവസവും ഉച്ചയ്ക്ക് തൈര് കൂടി ചോറിനൊപ്പം കഴിക്കാം. രാത്രി തൈര് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളതായി പറയുന്നുണ്ട്.

ദിവസവും തൈര് കഴിച്ചാൽ രോഗപ്രതിരോധശേഷി വര്‍ധിക്കുകയും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങൾ ഇല്ലാതാകുകയും ചെയ്യും. ചില തരത്തിലുള്ള ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈര് പതിവായി കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രമേഹ രോഗികൾ ദിവസവും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. തൈര് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ധാരാളമായി തൈരിൽ അടങ്ങിയിട്ടുള്ളതിനാൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്, കൂടാതെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment