പൃഥ്വിരാജ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു

At Malayalam
1 Min Read

പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ സിനിമയുടെ സെറ്റ് പൊളിച്ചു. സിനിമാ സെറ്റിന്റെ നിർമാണത്തിന് നഗരസഭ സ്റ്റോപ് മെമ്മോ നൽകിയതോടെയാണ് പാതിവഴിയിൽ സെറ്റ് പൊളിച്ചു നീക്കേണ്ടി വന്നത്. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ സിനിമാസെറ്റ് നിർമ്മിക്കുന്നതിനെതിരെയാണ് നഗരസഭ നടപടിയെടുത്തത്. പെരുമ്പാവൂർ കാരാട്ടുപള്ളിക്കരയിലാണ് ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിച്ചുകൊണ്ടിരുന്നത്. ആറുമാസത്തേക്കാണ് സ്ഥലം വാടകയ്ക്ക് നൽകിയിരുന്നത്. ഒരുമാസത്തോളമായി അറുപത് കലാകാരൻമാർ ചേർന്ന് സെറ്റിന്റെ നിർമാണം നടത്തുകയായിരുന്നു.

ഗുരുവായൂർ അമ്പലത്തിന്റേയും ഓഡിറ്റോറിയത്തിന്റേയും മാതൃകകളാണ് ഷൂട്ടിങ്ങിനായി നിർമ്മിച്ചുകൊണ്ടിരുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പതിനാല് ഏക്കറാണ് ഷൂട്ടിങ്ങിനായി നൽകിയത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ് മെമ്മോ നൽകിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment