സെമി ലക്ഷ്യമിട്ട് ന്യൂസിലാൻഡ്, ജയത്തോടെ മടങ്ങാന്‍ ലങ്ക

At Malayalam
1 Min Read

ലോകകപ്പിന്റെ സെമി ഫൈനല്‍ യോഗ്യതയ്ക്കു ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡ് ഇന്നു ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇരുടീമുകളുടെയും അവസാന ലീഗ് മത്സരം കൂടിയാണിത്. ജയിക്കാനായാല്‍ സെമിക്കു തൊട്ടരികിലെത്താന്‍ ന്യൂസിലാന്‍ഡിനു സാധിക്കും. നിലവില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും നാലു വീതം ജയവും തോല്‍വിയുമടക്കം എട്ടു പോയിന്റുമായി നാലാമതാണ് കിവീസ്.

എന്നാല്‍ ഇതേ പോയിന്റുമായി പാകിസ്താനും അഫ്ഗാനിസ്താനും തൊട്ടു താഴെ നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇന്നു ജയത്തില്‍ കുറഞ്ഞതൊന്നും കിവികളെ സഹായിക്കില്ല. മികച്ചമൊരു മാര്‍ജിനില്‍ വിജയിക്കാനായാല്‍ പാക്, അഫ്ഗാന്‍ ടീമുകളുടെ സെമി പ്രതീക്ഷ ഏറെക്കുറെ അവസാനിപ്പിക്കാന്‍ അവര്‍ക്കു കഴിയും. കാരണം നെറ്റ് റണ്‍റേറ്റില്‍ അവരേക്കാള്‍ മുന്നിലാണ് ന്യൂസിലാന്‍ഡ്.

അതേസമയം, ഇതിനകം സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞ ശ്രീലങ്കയ്ക്കു ഇതു അഭിമാന പോരാട്ടമാണ്. ടൂര്‍ണമെന്റിലെ അവസാന മല്‍സരം ജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനാണ് അവരുടെ ശ്രമം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലങ്ക. എട്ടു മല്‍സരങ്ങളില്‍ രണ്ടു ജയവും ആറു തോല്‍വിയുമടക്കം നാലു പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്നു ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താനായാല്‍ ആറു പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയരാന്‍ ലങ്കയ്ക്കു കഴിയും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment