വായു മലിനീകരണത്തെ തുടർന്ന് നോയിഡയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. പ്രീ-സ്‌കൂൾ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധിയെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു. സ്‌കൂളുകൾ തുറക്കുന്നത് വരെ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.
അതേസമയം വായു മലിനീകരണത്തെത്തുടർന്ന് ദേശീയ തലസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളും വെള്ളിയാഴ്ച വരെ അടച്ചിടാൻ ഡൽഹി സർക്കാർ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. നേരത്തെ, നവംബർ രണ്ടു വരെ അടച്ചിടാനുള്ള ഉത്തരവ് പിന്നീട് നീട്ടുകയായിരുന്നു. ദേശീയ തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 394-ആയി കുറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഇത് 421 എക്യുഐയെ ആയിരുന്നു.