സേനാപതി തിരിച്ചെത്തുന്നു,‘ഇന്ത്യൻ 2’വിന്റെ ടീസർ പുറത്ത്

At Malayalam
1 Min Read

ദക്ഷിണേന്ത്യൻ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കമൽഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’ന്റെ ടീസർ എത്തി. ഈ സിനിമയുടെ പ്രഖ്യാപന സമയം മുതൽ ഓരോ അപ്ഡേറ്റുകൾക്കുമായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

‘ഇന്ത്യൻ’ ആദ്യഭാഗം അവസാനിക്കുന്നിടത്തു നിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്. ഈ സമൂഹത്തിലെ കാര്യങ്ങൾ വീണ്ടും മോശമായാൽ താൻ മടങ്ങിവരുമെന്ന വാഗ്ദാനം സേനാപതി പാലിക്കുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്.

തമിഴിൽ ടീസർ വീഡിയോ പുറത്തിറക്കിയത് രജനികാന്ത് ആണ്. മലയാളത്തില്‍ സൂപ്പർ തരാം മോഹൻലാലും കന്നഡയിൽ കിച്ച സുദീപും ഹിന്ദിയിൽ ആമിർ ഖാനും തെലുങ്കിൽ എസ് എസ് രാജമൗലിയുമാണ് തങ്ങളുടെ ഔദ്യോഗിക പേജുകൾ വഴി വീഡിയോ പങ്കുവെച്ചത്.

Share This Article
Leave a comment