മേയ് 22 ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നു മുതല്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഈ വർഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസു മുതല്‍ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതല്‍ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കും. സ്‌കൂള്‍ പ്രവേശന പരീക്ഷാ നടത്താൻ പാടില്ല. സ്‌കൂള്‍ മെയ്ന്റനൻസ് മേയ് 30 നകം പൂർത്തീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
4,17,497 വിദ്യാർഥികളാണ് എസ് എസ് എല്‍ സി പരീക്ഷയെഴുതിയത്. ദുബൈയിലെ 633 വിദ്യാർത്ഥികള്‍ക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. യു എ ഇയിലെ പരീക്ഷകള്‍ റദ്ദാക്കി. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയും ഗ്രേസ് മാർക്കും മാനദണ്ഡമാക്കി വിദ്യാർഥികള്‍ക്ക് മാർക്ക് നല്‍കും. എസ് എസ് എല്‍ സി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതിനാലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അവധിക്കാലത്ത് ട്യൂഷൻ ഒരിക്കലും അംഗീകരിക്കല്ല. നിലവിലെ കാലാവസ്ഥ കടുത്ത ചൂടാണ്. തൊഴില്‍ വകുപ്പ് 11 മണിമുതല്‍ മൂന്നുമണിവരെ തൊഴില്‍ എടുക്കരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. കാസർഗോഡ് ചിൻമയ വിദ്യാലയത്തില്‍ വിദ്യാർഥികളുടെ ഫലം സി ബി എസ് ഇ തടഞ്ഞതില്‍ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. രക്ഷിതാക്കളും വിദ്യാർഥികളും സർക്കാരിന് പരാതി നല്‍കിയാല്‍ ഇടപെടും. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
