സാമൂഹിക മാധ്യമങ്ങൾ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള വേദിയാണ്. ഈ തെരഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങൾ വളരെയേറെ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുകൊണ്ടുപോലും ധാരാളം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ നല്ല കാര്യമാണ്. അതിനെയൊക്കെ ഞാൻ അഭിനന്ദിക്കുന്നതാണ്.
പക്ഷെ ഇപ്പോൾ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്. കാരണം ജനങ്ങൾ വോട്ടു ചെയ്ത് ആ മെഷീൻ സേഫ് കസ്റ്റഡിയിലാണ്. അതു പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. നാലാം തീയതി മാത്രമേ വോട്ടെണ്ണൂ. അപ്പൊ വോട്ടെണ്ണി തുടങ്ങുന്നതിനു മുമ്പ് നമ്മൾ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർത്ഥവുമില്ല.
ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ്. ഞാൻ സോഷ്യൽ മീഡിയയിൽ ഒരു തരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്കെതിരായിട്ടോ ഒന്നും ഇന്നുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്കു പറയാൻ കഴിയും ഇത് അനാവശ്യ വിവാദമാണന്ന്. ഈ വിവാദത്തിന് ഒരർത്ഥവുമില്ല. അത് നമ്മുടെ വിജയം കാണാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം സാധാരണ ജനങ്ങളുടെയും യു ഡി എഫ് പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണമെന്നാണ് എന്റെ അഭിപ്രായം.
അല്ലാതെ, സോഷ്യൽ മീഡിയല്ലല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, അതിനൊരു സംവിധാനമുണ്ടല്ലോ. കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും ഗവണ്മെന്റ് ഉണ്ടാക്കുന്നതും. അപ്പോൾ അതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. അത് ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനുമുമ്പ് വിവാദങ്ങൾ ആരുണ്ടാക്കുന്നതും ശരിയല്ല ഞാനടക്കം ആരും അങ്ങനെ ചെയ്യരുത് എന്നുമാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് ഞാൻ അത്തരം വിവാദങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത്.
അത്തരത്തിലുള്ള ഒരു വിവാദത്തിനും ഒരു പ്രസക്തിയുമില്ല. അത് ജനങ്ങൾക്കും പ്രവർത്തകർക്കും ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. അതുണ്ടാവരുത് എന്നാണ് എന്റെ അഭിപ്രായം. ഇതിന്റെ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് വന്നുകഴിഞ്ഞാൽ അതിനനുസരിച്ചുള്ള തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും. അതാണ് കോൺഗ്രസിലെ കീഴ്‌വഴക്കം. എല്ലാ വിവാദങ്ങളും ഒഴിവാക്കണം എന്നുള്ള ഒറ്റ വാചകമാണ് എനിക്ക് അതിനെപ്പറ്റി എല്ലാം പറയാനുള്ളത്.
സുധാകരൻ എന്റെ നല്ല സുഹൃത്താണ്. അതുകൊണ്ടാ ഞാൻ പറഞ്ഞത് അങ്ങനെയുള്ള വിവാദങ്ങൾ വേണ്ട. ഇതിന് അതിന്റേതായ രീതികളുണ്ട് കോൺഗ്രസിൽ. അപ്പൊ ആ രീതി ഉണ്ടാകും. ഈ തർക്കത്തിനും ബഹളത്തിനും ഒന്നും ഒരർത്ഥവുമില്ല. അതെല്ലാം എന്ത് വേണമെന്നുള്ളത് തീരുമാനിക്കാം. വോട്ട് എണ്ണണം. യു ഡി എഫിന് ഭൂരിപക്ഷം കിട്ടണം. കിട്ടിക്കഴിയുമ്പോൾ കോൺഗ്രസിന്റെ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. നമ്മൾ ഇപ്പോൾ അതിനെപ്പറ്റി ഒരഭിപ്രായം പറയുന്നത് ശരിയല്ല.
അത്തരം കാര്യങ്ങൾ എല്ലാം തീരുമാനമെടുക്കേണ്ടത് ഒന്ന് വോട്ട് എണ്ണണം. യു ഡി എഫിന് ഭൂരിപക്ഷം കിട്ടണം. കിട്ടിക്കഴിയുമ്പോൾ കോൺഗ്രസിന്റെ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. നമ്മൾ ഇപ്പോൾ അതിനെപ്പറ്റി ഒരഭിപ്രായം പറയുന്നത് ശരിയല്ല.
