അവധിക്കാല ഉല്ലാസയാത്രയില്‍ കെ എസ് ആര് ടി സി പത്തനംതിട്ട യൂണിറ്റിന് റെക്കോര്‍ഡ്. പത്തനംതിട്ട യൂണിറ്റിലെ ബജറ്റ് ടൂറിസം സെല്‍ ഇന്നലെ മാത്രം 2,00,200 രൂപ കളക്ഷന്‍ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇതോടെ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ നേടിയ ബജറ്റ് ടൂറിസം സെല്ലായി പത്തനംതിട്ട മാറി.
നാല് ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം. 11ന് പുറപ്പെട്ട് 13 ന് തിരിച്ചെത്തിയ രാമേശ്വരം ട്രിപ്പ്, 12 ന് വൈകീട്ട് പുറപ്പെട്ട് 13 ന് തിരിച്ചെത്തിയ രണ്ട് ഗുരുവായൂര്‍ ട്രിപ്പ്, 13 ന് നടന്ന ഗവി ട്രിപ്പ് എന്നിവയിലൂടെയാണ് രണ്ടു ലക്ഷത്തിലധികം കളക്ഷനിലെത്തിയത്. നാലു ട്രിപ്പിലായി 133 പേര് പങ്കെടുത്തു.
