യമുനാ നദിയില്‍ തീര്‍ഥാടകരുടെ ബോട്ട് മുങ്ങി നിരവധി മരണം

At Malayalam
0 Min Read

ഉത്തർ പ്രദേശിലെ മഥുര ജില്ലയിൽ വൃന്ദാവനില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് യമുനാനദിയില്‍ മുങ്ങി നിരവധി പേര്‍ മരിച്ചതായി വിവരം. ഒട്ടനവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. വൃന്ദാവനിലെ ശൃംഖാര്‍ ഘാട്ടിലാണ് അപകടമുണ്ടായത്. ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകര്‍ രണ്ടു ബോട്ടുകളിലായാണ് യമുനയിലൂടെ സഞ്ചരിച്ചത്. ഇതിലൊന്നാണ് അപകടത്തില്‍ പെട്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment