കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച ഫര്മാന് ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. നാഷണല്‍ കമ്മീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡി ജി പിമാരോട് 22 ന് ഹാജരാകാന്‍ എന്‍ സി എസ് റ്റി നിര്‍ദ്ദേശം നല്കി. വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന് കണ്ടെത്തി. 2009 ഡിസംബര്‍ 30 നാണ് പെണ്‍കുട്ടി ജനിച്ചത്. വിവാഹ സമയത്ത് പ്രായം 16 വയസ് മാത്രമായിരുന്നു.
കഴിഞ്ഞ മാസമാണ് പെൺകുട്ടിയും ഫര്മാന് ഖാനും കേരളത്തിലെത്തി വിവാഹിതരായത്.
പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മന്ത്രി വി ശിവന്‍കുട്ടി, സി പി എം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
