കപ്പലില്‍ 47,600 മെട്രിക് ടണ്‍ എല്‍ പി ജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിനു പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു.
ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് എല്‍ പി ജി മാറ്റുന്ന മിഡ് – സീ ട്രാൻസ്ഫർ നടപടികള്‍ ആരംഭിച്ചു. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്ന കപ്പല്‍ നാവികസേനയുടെ സഹായത്തോടെയാണ് ഗുജറാത്തിലെത്തിയത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പല്‍ ഫെബ്രുവരി 28 ന് യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് കുവൈറ്റില്‍ നിന്ന് ചരക്കു കയറ്റിയത്. എന്നാല്‍ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്.
