ട്രംപിന്റെ ഉപാധികൾ തള്ളി ഇറാൻ , പകരം 5 നിബന്ധനകൾ വച്ചു

At Malayalam
1 Min Read

വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികൾ തള്ളിയാണു വെടിനിർത്തലിനുള്ള 5 ആവശ്യങ്ങൾ ഇറാൻ മുന്നോട്ടുവച്ചത്.
ഇറാൻ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് പ്രസ് ടി വിയാണു ഇതും സബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് നിബന്ധനകൾ.

തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാല്‍, തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രസ് ടി വിയോട് പ്രതികരിച്ചു. അമേരിക്കയ്‌ക്കെതിരായ ചെറുത്തുനില്‍പ്പ് തുടരുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിക്കുമെന്നും ഇറാന്‍ പ്രതിജ്ഞയെടുത്തു.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രണ്ടു തവണ അമേരിക്ക ഇറാനെ വഞ്ചിച്ച കാര്യം ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ആ രണ്ടു സന്ദര്‍ഭങ്ങളിലും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താന്‍ വാഷിങ്ടണ് ആത്മാര്‍ത്ഥമായ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പരിശോധനയിലാണ്.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment