നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്.
ധര്‍മ്മടത്ത് വിജയന് എ എം ആണ് പിണറായി വിജയന്റെ അപരന്. പേരാവൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് രണ്ട് അപരന്മാരുണ്ട്. സി ശൈലജയും ശൈലജ എ വിയുമാണ് അപര സ്ഥാനാര്‍ത്ഥികള്‍. സണ്ണി ജോസഫിനും രണ്ട് അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അഴീക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിനും അപര ഭീഷണിയുണ്ട്.
അരുവിക്കരയിലെ യു ഡി എഫ്, എല്‍ ഡി ഫ് സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിന് രണ്ട് അപരന്മാരാണുള്ളത്. ശിവകുമാര്‍ എന്ന പേരിലാണ് രണ്ടു പേര് പത്രിക സമര്‍പ്പിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്റെ അപരന്റെ പേര് സ്റ്റീഫന്‍ എന്ന് തന്നെയാണ്.
തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സി പി ജോണിനും അപരനുണ്ട്. ജോണ്‍ എസ് എന്നാണ് അപരന്റെ പേര്. തിരൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി അബ്ദുറഹിമാനുമുണ്ട് രണ്ട് അപരന്മാര്. കെ അബ്ദുറഹ്മാന്, അബ്ദുറഹ്മാന് വി എന്നിങ്ങനെയാണ് അപരന്മാരുടെയും പേരുകൾ.
ഒളിച്ചു വെച്ചാലും പുറത്ത് വരും , നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു ഡി എഫിന്
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല, യു ഡി എഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനം. യു ഡി എഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണയ്ക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും.യു ഡി എഫിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നാളെ ജില്ലാ അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളില്‍ വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യു ഡി എഫിനെ പൂർണമായി പിന്തുണക്കാനാണ് തീരുമാനം. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ബി ജെ പി ശക്തമായ ഇടങ്ങളില്‍ യു ഡി എഫിന് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യും. നേമമടക്കമുള്ള ഇടങ്ങളില്‍ എല്‍ ഡി എഫിനെ പിന്തുണച്ചേക്കും. ഒരു മണ്ഡലത്തിലെങ്കിലും പൊതു സ്വതന്ത്രനെ നിര്‍ത്താനുള്ള നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്.
രണ്ടു സ്വതന്ത്രരെ മുന്നോട്ടുവെച്ചിരുന്നു. മാവേലിക്കരയില്‍ ദളിത് നേതാവായ കെ അംബുജാക്ഷനെയും വൈക്കത്ത് ദളിത് ചിന്തകനായ സണ്ണി എം കപിക്കാടിനെയുമാണ് മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകൾ നടത്തിയതായും നേതാക്കൾ വ്യക്തമാക്കി.
