വികസനവും ജനക്ഷേമവുമാണ് എൽ ഡി എഫ് ലക്ഷ്യംവെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്തുവർഷംമുൻപുള്ള യു ഡി എഫ് സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്തം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. എന്നാൽ, ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി. ഡൽഹിയിൽ ബി ജെ പിയുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി – ടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാനമായ കാഴ്ചയാണ് ഹരിയാണയിലും ബിഹാറിലും കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നേമത്ത് ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യു ഡി എഫിന്റെ ഡീൽ മൂലമാണ്. എന്നാൽ, ഇടതു മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യവും ഓർമിപ്പിച്ച അദ്ദേഹം സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.
