20 – 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി നടി വീണാ നായര്‍ക്കും വോട്ടില്ല. ഇതോടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിത്തവും അനിശ്ചിതത്വത്തിലായി. വീണയ്ക്കു പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ 20 – 20 ആരംഭിച്ചിട്ടുണ്ട്.
നേരത്തെ പെരുമ്പാവൂരിലെ 20 – 20 സ്ഥാനാര്‍ഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയില്‍ ഇല്ലന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവര്‍മ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. സിനിമാ – സീരിയല്‍ – റിയാലിറ്റി ഷോ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബി ജെ പി ഘടകകക്ഷിയായ 20 – 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
