കെ പി സി സി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബെന്നിബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതാണ്.
ബെന്നി ബെഹനാന് ചുമതല നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്നു തന്നെ തീരുമാനമുണ്ടാകാനാണ് സാധ്യത. പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസ് കളത്തിലിറക്കുന്നത് സണ്ണിജോസഫിനെയാണ്. എതിരാളിയാവട്ടെ കെ കെ ശൈലജയും.
