പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പാർട്ടി വിട്ട ടി കെ ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ രാഗേഷ്.
സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പി കെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടി കെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടി കെ ഗോവിന്ദൻ തന്നെയാണെന്നും ടി കെ ഗോവിന്ദന് പാർലമെന്ററി ദുരയാണന്നും കെ കെ രാഗേഷ് രൂക്ഷഭാഷയിൽ വിമർശിച്ചു.
