കൊച്ചി ഇടപ്പള്ളിയിൽ പൊലീസിനെ ബൈക്ക് മോഷ്ടാവ് ആക്രമിച്ചു. ആക്രമണത്തിൽ എ എസ് ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്.
കളമശേരിയിൽ നിന്നു കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് ആക്രമണം. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം പുലർച്ചെയാണ് സംഭവം. എച്ച് എം ടി കോളനിയിലെ ബിച്ചു എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കൈത്തണ്ടയിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.
