ഡല്ഹിയില് ഇന്നലെ രാത്രി വൈകി സ്ക്രീനിംഗ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നല്കി. 60 പേരുകള്ക്കാണ് അംഗീകാരമായത് എന്നാണ് കരുതുന്നത്. ഇന്ന് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി (സി ഇ സി) ചേർന്ന് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കും.
മാരത്തൺ ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ രാത്രി വൈകി സ്ക്രീനിംഗ് കമ്മിറ്റി ആദ്യഘട്ട പട്ടികയ്ക്ക് അന്തിമ രൂപം നല്കിയത്. 19 സിറ്റിംഗ് എം എല് എമാരുടെ പേരുകളടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും കഴിഞ്ഞദിവസം ചേർന്ന സി ഇ സി അംഗീകരിച്ചിരുന്നു.
തളിപ്പറമ്പ്, അമ്പലപ്പുഴ, പയ്യന്നൂർ തുടങ്ങി സി പി എമ്മില്നിന്ന് വിഘടിച്ചു നില്ക്കുന്ന നേതാക്കളെയടക്കം പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും പട്ടിക എന്നാണറിയുന്നത്.
