സി പി എം ഉം ആയുള്ള പതിറ്റാണ്ടുകാലത്തെ ബന്ധം വിട്ട് ബദ്ധശത്രുവായി കണ്ടിരുന്ന കോൺഗ്രസിന് കൈ കൊടുത്ത് മുൻമന്ത്രിയും സി പി എം നേതാവുമായിരുന്ന ജി സുധാകരൻ. തന്നെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് സ്വയം സ്ഥാർഥിത്വം പ്രഖ്യാപിക്കുകയും സി പി എംനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത ജി സുധാകരൻ ഒടുവിൽ കോൺഗ്രസ് തണലിൽ എത്തിച്ചേരുകയാണ്. സുധാകരന് അമ്പലപ്പുഴയിൽ പിന്തുണ നൽകുമോ എന്ന ചോദ്യത്തിന് താൻ ജ്യോത്സ്യനല്ല എന്ന മറുപടിയായിരുന്നു കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ മാധ്യമങ്ങൾക്ക് നൽകിയത്.
അമ്പലപ്പുഴ മണ്ഡലത്തിലെ നിലവിലെ എം എൽ എ യായ എച് നാസർ ആണ് ഇടതു സ്ഥാനാർത്ഥി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് അമ്പലപ്പുഴയെ സംബന്ധിച്ച് സി പി എം ഉം ഇടതു മുന്നണിയും. എതിരാളിയായി പഴയ സഖാവ് തന്നെ എത്തുമ്പോൾ പോരാട്ടത്തിന് തീപാറും എന്നതിൽ സംശയമില്ല. കോൺഗ്രസിലെ എം ലിജുവിൻ്റെ പേരാണ് നിലവിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പറഞ്ഞു കേട്ടിരുന്നത്. എന്നാൽ ജി സുധാകരൻ്റെ വരവോടെ ലിജുവിൻ്റെ സ്ഥാനാർത്ഥ്വത്തിനു മേൽ കരിനിഴൽ വീണിട്ടുണ്ട്. ഹൈക്കമാൻ്റ് കനിഞ്ഞ് മറ്റൊരു മണ്ഡലം നൽകിയാൽ മാത്രമേ ഇനി ലിജുവിന് പ്രതീക്ഷയുള്ളു.
