വെള്ളമില്ല, പാചകവാതകമില്ല : കോളജും ഹോസ്റ്റലുകളും പൂട്ടി

At Malayalam
1 Min Read

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ (C E T) ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും വാട്ടർ അതോറിറ്റിയുടെ ജലവിതരണം നിലച്ചതും മൂലം ഹോസ്റ്റലുകളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് കോളജ് അധികൃതർ ഈ അടിയന്തര തീരുമാനമെടുത്തത്.

കോളജ് ഹോസ്റ്റലുകൾക്കു പുറമെ ക്യാമ്പസിന് ചുറ്റുമുള്ള മുപ്പതോളം സ്വകാര്യ ഹോസ്റ്റലുകളും പ്രവർത്തനമവസാനിപ്പിച്ച് അടച്ചുപൂട്ടി. ഇതോടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പെരുവഴിയിലായത്. നിലവിൽ ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികളോട് ഉടൻ തന്നെ ഒഴിഞ്ഞുപോകാണമെന്ന് ഉടമകൾ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പാചകവാതക വിതരണത്തിൽ വലിയ കുറവു വന്നിട്ടുണ്ട്. ഇതോടൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളം വരാത്തതും കൂടിയായപ്പോൾ മെസ്സുകളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഭക്ഷണം പാകം ചെയ്യാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ കുട്ടികളെ താമസിപ്പിക്കുന്നത് പ്രായോഗികമല്ല എന്ന് പ്രൈവറ്റ് ഹോസ്റ്റൽ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.

അപ്രതീക്ഷിതമായി അവധി പ്രഖ്യാപിച്ചതോടെ ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കടുത്ത പ്രയാസത്തിലാണ്. ട്രെയിനുകളിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ പലർക്കും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
അടുത്ത തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ജലവിതരണവും പാചക വാതക ക്ഷാമവും പരിഹരിക്കപ്പെട്ടില്ലെങ്കിൽ അവധി നീളാൻ തന്നെയാണ് സാധ്യത.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment