ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ സംഭവം, 4 പേര്‍ പിടിയിൽ

At Malayalam
1 Min Read

കൊല്ലം കരുനാ​ഗപ്പള്ളിയിൽ ​​പട്ടാപ്പകൽ ​ഗുണ്ടാനേതാവ് അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാ​ഹനവും പൊലീസ് പിടിച്ചെടുത്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജാമ്യത്തിലിറങ്ങിയ ഗൂണ്ടാ നേതാവിനെ അതിക്രൂരമായി വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അതുലിനെയാണ് ഒരുസംഘം കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം.

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അതുൽ. കരുനാ​ഗപ്പള്ളി പുതിയകാവിന് അടുത്താണ് ആക്രമണം ഉണ്ടായത്. പ്രതിയെ പിന്തുടർന്ന് വന്ന കാർ ഒരു വശത്തേക്ക് ഇടിച്ച് മറിച്ചിട്ട ശേഷം ആയുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. അക്രമിസംഘം ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment