I’m നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി റോഷി അഗസ്റ്റിൻ മത്സരിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. എൽ ഡി എഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണിത്.കേരള കോൺഗ്രസ് (എം ) ന്റെ നിലവിലെ എം എൽ എമാർ സിറ്റിങ് മണ്ഡലങ്ങളിൽ തന്നെ സ്ഥാനാർത്ഥികളാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
എൽ ഡി എഫ് വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന പരിപാടിയിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ മറ്റ് എം എൽ എമാരും അവരവരുടെ മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
