ആരും സ്വന്തമായി സ്ഥാനാർഥിയാകരുതെന്ന് കെ പി സി സി പ്രസിഡൻ്റ്

At Malayalam
1 Min Read

കേരളത്തിൽ യു ഡി എഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും കെ പി സിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ. അത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കോൺഗ്രസ് കരുതുന്നതാണ്. നേതാക്കൾക്കോ വിവിധ പാർട്ടി ഘടങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്.

മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുൻ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ സ്വന്തം നിലയ്ക്ക് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് കെ പി സി സി പ്രസിഡൻ്റ് ഇങ്ങനെ പ്രതികരിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment