റൂട്ട് – 1- ഗതാഗത നിയന്ത്രണം
നാവികസേന ആസ്ഥാനം (Naval Base) → മറൈൻ ഡ്രൈവ്
VVIP റൂട്ട് : നേവൽ ബേസ് → തേവര → അറ്റ്ലാന്റിസ് → രവിപുരം → പള്ളിമുക്ക് → ജോസ് ജംഗ്ഷൻ → ബി ടി എച്ച് റോഡ് → പാർക്ക് അവന്യൂ റോഡ് → ഷണ്മുഖം റോഡ് → മറൈൻ ഡ്രൈവ്.
തടസ്സപ്പെടുന്ന സമയം : പകൽ 12: 00 മുതൽ 12:30 വരെ.
ഡൈവേഴ്ഷൻ സമയം : രാവിലെ 11: 00 മുതൽ.
ബസുകളുടെ വഴിതിരിച്ചുവിടൽ (സ്വകാര്യ / KSRTC ബസുകൾ)
ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം /കാക്കനാട് / ആലുവ ഭാഗത്തേക്ക് :
ബി ഒ ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ → NH 66 → വൈറ്റില → ഇടപ്പള്ളി വഴി പോകണം.
ആലുവ / കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക്:
ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ → ബി ഒ ടി ഈസ്റ്റ് → തോപ്പുംപടി വഴി പോകണം.
ചെറുവാഹനങ്ങളുടെ (L M V) വഴിതിരിച്ചുവിടൽ
ഫോർട്ട് കൊച്ചിയിൽ നിന്ന് : ബി ഒ ടി ഈസ്റ്റ് → തേവര ഫെറി → മട്ടമ്മൽ → പനമ്പിള്ളി നഗർ സൗത്ത് → മനോരമ → കടവന്ത്ര → വൈറ്റില വഴി.
ബോൾഗാട്ടിയിൽ നിന്ന് : ചാത്യാത്ത് ജംഗ്ഷൻ → പച്ചാളം → പച്ചാളം ഓവർബ്രിഡ്ജ് → പൊറ്റക്കുഴി → മാമംഗലം → ഇടപ്പള്ളി വഴി.
ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് : ഹൈക്കോടതി ജംഗ്ഷൻ → മാധവ ഫാർമസി → ഡി.സി.സി ജംഗ്ഷൻ → ഇയ്യട്ടിൽ ജംഗ്ഷൻ → ചിറ്റൂർ റോഡ് → വളഞ്ഞമ്പലം → മനോരമ യു-ടേൺ → പനമ്പിള്ളി നഗർ വഴി.
റൂട്ട് – II ഗതാഗത നിയന്ത്രണം
മറൈൻ ഡ്രൈവ് → കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
V V I P റൂട്ട് : മറൈൻ ഡ്രൈവ് → ഹൈക്കോടതി → ബാനർജി റോഡ് → മാധവ ഫാർമസി → കച്ചേരിപ്പടി നോർത്ത് ഓവർബ്രിഡ്ജ് → ജഡ്ജസ് അവന്യൂ → കലൂർ → സ്റ്റേഡിയം.
തടസ്സപ്പെടുന്ന സമയം : പകൽ 12:50 മുതൽ 13:20 വരെ.
പ്രധാന മാറ്റങ്ങൾ
ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക് : ഇടപ്പള്ളി → മാമംഗലം → പൊറ്റക്കുഴി → പച്ചാളം ഓവർബ്രിഡ്ജ് → ചാത്യാത്ത് വഴി ഹൈക്കോടതിയിൽ എത്തണം.
ആലുവ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി → വൈറ്റില → കടവന്ത്ര → പനമ്പിള്ളി നഗർ → തേവര ഫെറി → ബി ഒ ടി ഈസ്റ്റ് വഴി.
റൂട്ട് – III ഗതാഗത നിയന്ത്രണം
കലൂർ സ്റ്റേഡിയം → നാവികസേന ആസ്ഥാനം
V V I P റൂട്ട്: കലൂർ → ബാനർജി റോഡ് → മാധവ ഫാർമസി → എം ജി റോഡ് → പള്ളിമുക്ക് → രവിപുരം → അറ്റ്ലാന്റിസ് → തേവര → നേവൽ ബേസ്.
തടസ്സപ്പെടുന്ന സമയം : ഉച്ചകഴിഞ്ഞ് 15:05 മുതൽ 15:30 വരെ.
വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട് :
വടക്ക് / പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ) :
ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
തെക്ക് / കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):
ഡി എച്ച് ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.
പൊതുവായ നിർദ്ദേശങ്ങൾ
ഭാരവാഹനങ്ങൾ : 10.03.2026 രാത്രി 10:00 മണി മുതൽ വി വി ഐ പി സന്ദർശനം കഴിയുന്നതുവരെ നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
അടിയന്തര സേവനങ്ങൾ
ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് സാഹചര്യം അനുസരിച്ച് തടസ്സമില്ലാതെ പോകാൻ സൗകര്യം ഒരുക്കുന്നതാണ്.
യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
