നേതൃത്വവുമായി ഇടഞ്ഞ് കെ സുധാകരൻ

At Malayalam
1 Min Read

കെ സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടയുന്നു. ലോക്സഭയിൽ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി നൽകിയ മൂന്നു ദിവസത്തെ വിപ്പ് ലംഘിച്ച് കെ സുധാകരൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നു. ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പകരം കണ്ണൂരിൽ വച്ച് തന്റെ സ്ഥാനാർത്ഥിത്വം സുധാകരൻ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ദില്ലിയിൽ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കെയാണ് ഹൈക്കമാൻഡിനോടുള്ള ഈ അതൃപ്തി സുധാകരൻ പരസ്യമാക്കിയിരിക്കുന്നത്. കൂടാതെ കണ്ണൂരിൽ താൻ മത്സരിക്കുമെന്നും സ്വയം പ്രഖ്യാപിച്ചിട്ടുമുണ്ട്.

സിറ്റിംഗ് എം പിമാർ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിന് കാത്തുനിൽക്കാതെയാണ് ഒരു മുഴം മുൻപേ സുധാകരന്റെ ഈ നീക്കം. കൂടാതെ, ലോക്സഭയിൽ നിന്നു വിട്ടുനിന്നതിനെക്കുറിച്ച് ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടുമില്ല. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പുതിയ കലഹങ്ങളും അടവുകളുടെ പുത്തൻ മുറകളും ഇഷ്ടത്തിനനുസരിച്ച് സുധാകരൻ പ്രയോഗിക്കുന്നുമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment