ഉപദ്രവകാരികളായ കാട്ടുപന്നികളെ വകവരുത്തിയതിൽ പാലക്കാട് ഒന്നാമത്

At Malayalam
1 Min Read

ജനവാസ മേഖലകളിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തടയുന്നതിനായി അംഗീകൃത ഷൂട്ടര്‍മാര്‍ വഴി അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു പാലക്കാട് ജില്ല ഒന്നാം സ്ഥനത്ത്. 2022 മേയ് 28 മുതല്‍ 2025 ഡിസംബര്‍ 15 വരെ യുള്ള വനം – വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. 1512 കാട്ടുപന്നികളെയാണ് മലപ്പുറത്ത് ഈ കാലയളവിൽ വകവരുത്തിയത്. മൂന്നര വര്‍ഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന മലപ്പുറത്ത് 1067 കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. മലപ്പുറമാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 967, കണ്ണൂരില്‍ 740, കോഴിക്കോട് 484, പത്തനംതിട്ട 163, കൊല്ലം 137, തൃശൂര്‍ 130, ആലപ്പുഴ 485, കാസര്‍ഗോഡ് 25, വയനാട് 24 എന്നിങ്ങനെയാണ് കണക്ക്. മൂന്നു ജില്ലകളിലാണ് 10ൽ താഴെയുള്ളത്. എറണാകുളം ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട് എന്നി ങ്ങനെയാണ് കുറവുള്ള പട്ടികയിലുള്ള ജില്ലകൾ.

2022 മേയില്‍ 28 മുതല്‍ ജനവാസ മേഖലയില്‍ മനുഷ്യരുടെ ജീ വനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ച് കൊ ല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും സർക്കാർ അധികാരം നല്‍കിയിരുന്നു. നിലവില്‍ ഈ അനുമതി ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment