അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ തകർത്തത് 96 റൺസിന്.
സ്ക്കോർ
ഇന്ത്യ – 255 / 5 ( 20 )
ന്യൂസിലൻഡ് – 159 / 10 ( 18.5 )
ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കായി അഭിഷേക് ശർമ്മ (52), സഞ്ജു സാംസൺ (89), ഇഷൻ കിഷൻ (54) എന്നിവർ അർധ സെഞ്ചുറി നേടി.
ബൗളിംഗിൽ ജസ്പ്രീത് ബുംറ നാലും അക്സർ പട്ടേൽ മൂന്നും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി. സഞ്ജു പുറത്തായ ശേഷം വന്ന മിക്ക ബാറ്റ്സ്മാൻമാരും അധികം നിൽക്കാൻ ശ്രമിച്ചില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്രീസിൽ വന്നതും പോയതും അറിഞ്ഞില്ല. അതിനു മുമ്പായി ഇറങ്ങിയ ഹാർദിക് പാണ്ഡ്യയാകട്ടെ വലിയ സ്കോർ നേടുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. നിർണായകമായ രണ്ടു ക്യാച്ചുകൾ ഇന്ത്യ നഷ്ടമാക്കുകയും ഫീൽഡിംഗിൽ വലിയ പിഴവുകൾ വരുത്തുകയും ചെയ്തില്ലായിരുന്നെങ്കിൽ ന്യൂസിലാൻ്റിൻ്റെ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.
