ഐ ടി സാങ്കേതിക വിദഗ്ധന്റെ ഒഴിവുണ്ട്

At Malayalam
1 Min Read

തിരുവനന്തപുരം വികാസ് ഭവനിലെ സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ ഐ ടി സാങ്കേതിക വിദഗ്ധനെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം ടെക് / എം ഇ / ബി ടെക് / ബി ഇ / എം സി എ / എം എസ്‌ സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത.

ഇതു കൂടാതെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ കുറഞ്ഞത് രണ്ടു വർഷമോ അതിലധികമോ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 19 ന് മുൻപായി empsainik@gmail.com എന്ന ഇ – മെയിൽ വിലാസത്തിലോ സൈനിക വെൽഫെയർ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 വിലാസത്തിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : 0471- 2303654.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment