അക്ഷയ സംരംഭകരാകാം

At Malayalam
1 Min Read

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 27 ലൊക്കേഷനുകളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. ജനറല്‍ വിഭാഗത്തിന് 26 ഉം പട്ടികജാതി വിഭാഗത്തിന് ഒരു ലൊക്കേഷനിലുമാണ് സംരംഭകരാകാന്‍ അവസരമുള്ളത്. പ്രായപരിധി 18 – 50 വയസ്സ്. എല്ലാ വിഭാഗക്കാര്‍ക്കും പ്രായപരിധി ബാധകമാണ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അടിസ്ഥാന യോഗ്യത : പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്റ്റേജ് ലഭിക്കും. പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് – 0471 – 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ – മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471 – 2334070, 0471 – 2334080 എന്നീ നമ്പറുകളിലോ adpotvm.akshaya@kerala.gov.in എന്ന ഇ – മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മാര്‍ച്ച് 7 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment