ചന്ദ്രയാൻ മൂന്നിൽ പ്രതീക്ഷകൾ ബാക്കി

At Malayalam
1 Min Read

ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി കൈമാറുകയുണ്ടായി. വീണ്ടും ലൻഡറും റോവറും സ്ലീപ് മോ‍ഡിൽ‌ നിന്ന് ഉണർന്നാൽ ചന്ദ്രനിൽ ദൗത്യം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം. എന്നാൽ ചന്ദ്രനിലെ ദൗത്യങ്ങൾ തുടരാൻ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണരുമോ എന്ന ആകാംഷ ഇനിയും തുടരുകയാണ്.

ഇക്കാര്യത്തെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രതികരിച്ചത് ഇങ്ങനെയാണ്, ‘ഇപ്പോൾ ലാൻഡറും റോവറും സമാധാനമായി ഉറങ്ങുകയാണ്. അത് സുഖമായി ഉറങ്ങട്ടെ. അതിന് തനിയേ എഴുന്നേൽക്കാൻ ആ​ഗ്രഹിക്കുമ്പോൾ അത് ഉണരും’. എന്നാൽ ഉറക്കത്തിൽ തുടരുന്ന റോവറിനും ലാൻഡറിനും ഭാവിയിൽ എന്തു സംഭവിക്കുമെന്ന ആശങ്കയും ഇതിനിടെ ഉയരുന്നുണ്ട്.

ഉയർന്ന റേഡിയേഷനും തണുപ്പും കാരണം ബാറ്ററി റീചാർജിങ് പ്രയാസകരമാണെന്നാണ് ഐഎസ്ആർഒ പറയുന്നത്. ചന്ദ്രനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മൈക്രോമെറ്ററോയ്ഡ് പ്രതിഭാസവും ചന്ദ്രയാൻ 3ന് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ. ചാന്ദ്ര ​ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിക്കുന്ന ചെറിയ ഉൽക്കശിലകളാണിവ.

അമേരിക്കയുടെ അപ്പോളോ ഉൾപ്പെടെയുള്ള മുൻ ചാന്ദ്രദൗത്യങ്ങൾ മൈക്രോമെറ്ററോയ്ഡ് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ചന്ദ്രയാൻ 3 പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്നും പുനുരുജ്ജീവനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

- Advertisement -

Share This Article
Leave a comment