ആറ്റുകാൽ പൊങ്കാല : പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

At Malayalam
9 Min Read

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൊങ്കാല പ്രത്യേക ക്രമീകരണങ്ങൾ കാരണം 2026 മാർച്ച് 1 (നാളെ) മുതൽ മാർച്ച് 3 വരെ വാഹന പാർക്കിങ് കർശനമായി നിയന്ത്രിക്കപ്പെടും.
നിലവിലെ പുനർനിർമാണ പ്രവർത്തനങ്ങൾ കാരണം രണ്ടാം എൻട്രൻസ് (പവർ ഹൗസ് റോഡ് വശം) പൂർണമായി അടച്ചിരിക്കുന്നു.

എല്ലാ യാത്രക്കാരും പ്രത്യേകിച്ച് തീർത്ഥാടകരും ചുവടെപ്പറയുന്ന എൻട്രൻസുകൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*തമ്പാനൂർ വശത്തുള്ള പ്രധാന എൻട്രൻസ്,

*പാർസൽ ഓഫീസ് വശവും പ്രീമിയം പാർക്കിങ് എൻട്രൻസും, അല്ലെങ്കിൽ

- Advertisement -

*തൈക്കാട് വനിതാ & ശിശു ആശുപത്രിക്ക് സമീപമുള്ള ഓവർബ്രിഡ്ജിനടുത്തുള്ള അണ്ടർപാസ്.

മാർച്ച് 3 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ തീർത്ഥാടകരുടെ സൗകര്യാർത്ഥം ചുവടെപ്പറയുന്ന പ്ലാറ്റ്ഫോമുകളിൽ നിന്നായിരിക്കും പുറപ്പെടുക:

*കൊല്ലം ജംഗ്ഷൻ ഭാഗത്തേക്കുള്ള ട്രെയിനുകൾ — പ്ലാറ്റ്ഫോമുകൾ 1, 2, 3, 4,

*നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ — പ്ലാറ്റ്ഫോം 5.

തിരക്ക് ഒഴിവാക്കുന്നതിനായി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം മറച്ച താൽക്കാലിക ഹോൾഡിങ് ഏരിയകളിലൂടെ നിയന്ത്രിക്കും. ഈ ഏരിയകളിൽ നിന്ന് യാത്രക്കാർക്ക് അൺറിസർവ്ഡ് ടിക്കറ്റുകൾ വാങ്ങാം; ട്രെയിൻ ഷെഡ്യൂളിനനുസൃതമായി പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം അനുവദിക്കും. ഹോൾഡിങ് ഏരിയകൾക്ക് സമീപം അധിക ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിക്കും.

- Advertisement -

റിസർവ്ഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് പ്രധാന എൻട്രൻസ് പോർട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം. കൂടാതെ, റിസർവ്ഡ് യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ താഴെപ്പറയുന്ന ട്രെയിനുകൾക്ക് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പേജ് ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം പേട്ടയിൽ അധിക സ്റ്റോപ്പേജ്

  1. ട്രെയിൻ നമ്പർ 12643 തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസ് (തിരുവനന്തപുരം സെൻട്രലിൽ നിന്ന് 14:15 മണിക്ക് പുറപ്പെടുന്നത്) — തിരുവനന്തപുരം പേട്ട (14.35 / 14.36 മണി).
  2. ട്രെയിൻ നമ്പർ 06125 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ (ആലപ്പുഴ വഴി) (14:40 മണി) — (14.50/14.51 മണി).
  3. ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ – എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (15:00 മണി) — (15.05/15.06 മണി).
  4. ട്രെയിൻ നമ്പർ 06124 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ (കോട്ടയം വഴി) (15:10 മണി) — (15.15 / 15.16 മണി).
  5. ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് 13:00 മണി) — (15.25 / 15.26 മണി)
  6. ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (16:05 മണി) — (16.09/16.10 മണി).
  7. ട്രെയിൻ നമ്പർ 16336 നാഗർകോവിൽ ജംഗ്ഷൻ – ഗാന്ധിധാം എക്സ്പ്രസ് (14:45 മണി) — (16.17 / 16.18 മണി).
  8. ട്രെയിൻ നമ്പർ 12507 തിരുവനന്തപുരം സെൻട്രൽ – സില്ചാർ അരോണായ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16:55 മണി) — (17.00 / 17.01 മണി).
  9. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (17:15 മണി) — (17.20/17.21 മണി).
  10. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ എക്സ്പ്രസ് (17:30 മണി) — (17.35 / 17.36 മണി ).
  11. ട്രെയിൻ നമ്പർ 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ (കന്യാകുമാരിയിൽ നിന്ന് 15:00 മണി) — (17.40 / 17.41 മണി).
  12. ട്രെയിൻ നമ്പർ 16304 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്സ്പ്രസ് (17:45 മണി) — (17.50 / 17.51 മണി).

കഴിഞ്ഞ വർഷം തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുഗമമായ പ്രവേശനത്തിനും താൽക്കാലിക ഹോൾഡിങ് ഏരിയ സൃഷ്ടിച്ചിരുന്നു. ഇത്തവണ സ്റ്റേഷനിലെ പുതിയ കെട്ടിട നിർമാണവും മറ്റു വികസന പ്രവർത്തനങ്ങളും കണക്കിലെടുത്ത് മൂന്ന് താൽക്കാലിക ഹോൾഡിങ് ഏരിയകൾ സജ്ജീകരിക്കും.

- Advertisement -

പവർ ഹൗസ് റോഡ് വശത്തുള്ള രണ്ടാം എൻട്രൻസ് പൂർണമായി അടച്ചിരിക്കുന്നതിനാൽ പൊങ്കാലയ്ക്കു ശേഷം കിഴക്കേകോട്ട, പവർ ഹൗസ് റോഡ് ഭാഗങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർ തമ്പാനൂർ വശത്തൂടെ (റെസിഡൻസി റോഡ് അല്ലെങ്കിൽ എം ജി റോഡ് ഓവർബ്രിഡ്ജ് വഴി ) സ്റ്റേഷനിലെത്തണം. തൈക്കാട് വശത്ത് നിന്നോ റെസിഡൻസി റോഡ് ഓവർബ്രിഡ്ജ് വഴിയോ വരുന്നവർ ന്യൂ തിയേറ്റർ റോഡ് വഴി ഓവർബ്രിഡ്ജിനടിയിലൂടെ പ്രവേശിക്കാം. എം ജി റോഡ് ഓവർബ്രിഡ്ജ്, ആർ എം എസ് വശത്ത് നിന്ന് വരുന്നവർക്ക് ചൈത്രം ഹോട്ടലിന് എതിരെയുള്ള റെയിൽവേ പാർസൽ ഓഫീസ് ഗേറ്റ് വഴിയോ തമ്പാനൂർ പ്രധാന എൻട്രൻസ് വഴിയോ പ്രവേശിക്കാം.

എം ജി റോഡ് വശത്ത് നിന്നുള്ള ഭക്തർക്ക് ട്രെയിൻ ഷെഡ്യൂളിനനുസൃതമായി പാർസൽ ഓഫീസ് ഗേറ്റ് വഴി പ്രവേശനം നൽകും. തിരക്ക് ഒഴിവാക്കാൻ പ്രീമിയം കാർ പാർക്കിങ് (കെ എസ് ആർ ടി സിക്ക് എതിർവശം), സ്റ്റേഷനു മുന്നിൽ ഗണപതി ക്ഷേത്രം – ബുക്കിങ് ഓഫീസിനു സമീപം ഹോൾഡിങ് ഏരിയകൾ സജ്ജീകരിക്കും. ട്രെയിനുകളുടെ ലഭ്യതയനുസരിച്ച് പ്രവേശനം അനുവദിക്കും. റെസിഡൻസി റോഡ് ഓവർബ്രിഡ്ജ് വശത്ത് നിന്നുള്ളവരെ നാഗർകോവിൽ എൻഡിലുള്ള ഹോൾഡിങ് ഏരിയയിലേക്ക് പ്രവേശിപ്പിക്കും. പ്ലാറ്റ്ഫോം 1 വഴി ഫൂട്ട് ഓവർബ്രിഡ്ജ് ഉപയോഗിച്ച് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാം.

പൊങ്കാലയ്ക്ക് ശേഷം പീക്ക് സമയത്ത് (14:00 മുതൽ 16:00 മണി വരെ) ട്രെയിൻ നമ്പറുകൾ 12081 ജൻശതാബ്ദി, 20631 വന്ദേഭാരത്, 22627 ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയിൽ എത്തുന്ന യാത്രക്കാരുടെ സുഗമമായ പുറത്തിറക്കൽ മിഡിൽ ഫൂട്ട് ഓവർബ്രിഡ്ജ് വഴിയും ഹിഗിൻബോതംസ് എക്സിറ്റ് വഴിയും ക്രമീകരിക്കും.

തിരുവനന്തപുരം ഡിവിഷൻ മെഡിക്കൽ ബ്രാഞ്ച് മാർച്ച് 3ന് ആറ്റുകാൽ പൊങ്കാലയ്ക്കിടെ എല്ലാ ഭക്തരുടെയും യാത്രക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേഷനിലെ പ്രധാന സ്ഥലങ്ങളിൽ പൂർണമായി സജ്ജീകരിച്ച 4 മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ പ്രവർത്തിക്കും. സീനിയർ ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്, സെന്റ് ജോൺ ആംബുലൻസ് ബ്രിഗേഡ് (SJAB) അംഗങ്ങൾ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും. സ്റ്റേഷന് ചുറ്റും തന്ത്രപരമായ സ്ഥലങ്ങളിൽ മൂന്ന് ആംബുലൻസുകൾ സജ്ജമായിരിക്കും. എമർജൻസി മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വീൽചെയറുകൾ, സ്ട്രെച്ചറുകൾ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ എല്ലാ പോസ്റ്റുകളിലും ലഭ്യമാണ്.

എല്ലാ യാത്രക്കാർക്കും ഭക്തർക്കും വേണ്ടിയുള്ള സുരക്ഷാ നിർദേശങ്ങൾ

റെയിൽവേ പരിസരത്ത് എവിടെയും പൊങ്കാല അടുപ്പ് കത്തിക്കുന്നത് സുരക്ഷാ കാരണങ്ങളാൽ കർശനമായി നിരോധിച്ചിരിക്കുന്നു. പ്ലാറ്റ്ഫോമുകളിലും ഫൂട്ട് ഓവർബ്രിഡ്ജുകളിലും ഇരിക്കുകയോ കൂട്ടംകൂടുകയോ ചെയ്യാൻ അനുവാദമില്ല. റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പ്ലാറ്റ്ഫോമുകൾക്കിടയിൽ സഞ്ചരിക്കാൻ ഫൂട്ട് ഓവർബ്രിഡ്ജുകൾ ഉപയോഗിക്കണം.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF), പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ എപ്പോഴും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിനുകൾ

അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിനുകൾ

ട്രെയിൻ നമ്പർ 06121 തിരുവനന്തപുരം സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ 2 മാർച്ച് 2 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 23.20 മണിക്ക് നാഗർകോവിലെത്തും. സ്റ്റോപ്പേജുകൾ – നെയ്യാറ്റിൻകര (21.17/21.18), പാറശ്ശാല (21.30/21.31), കുഴിത്തുറ (21.41/21.42), എറണിയൽ (21.57/21.58).

ട്രെയിൻ നമ്പർ 06122 നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ മാർച്ച് 3 ന് 01.40 മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് 03.30 മണിക്ക് തിരുവനന്തപുരം സെൻട്രലിലെത്തും. സ്റ്റോപ്പേജുകൾ – നാഗർകോവിൽ ടൗൺ (01.52/01.53), വിരനായിലൂർ (02.00/02.01), എറണിയൽ (02.08/02.09), പള്ളിയടി (02.16/02.17), കുഴിത്തുറ (02.24/02.25), കുഴിത്തുറ വെസ്റ്റ് (02.28/02.29), പാറശ്ശാല (02.34/02.35), ധനുവച്ചപുരം (02.41/02.42), നെയ്യാറ്റിൻകര (02.49/02.50), ബലരാമപുരം (02.55/02.56).

ട്രെയിൻ നമ്പർ 06123 എറണാകുളം ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് സ്പെഷ്യൽ (കോട്ടയം വഴി) ട്രെയിൻ 2026 മാർച്ച് 3 ന് 01.20 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് 06.30 മണിക്ക് തിരുവനന്തപുരം സെൻട്രലിലെത്തും.
സ്റ്റോപ്പേജുകൾ – തൃപ്പൂണിത്തുറ (01.38/01.39), മുളന്തുരുത്തി (01.49/01.50), പിറവം റോഡ് (02.01/02.02), വൈക്കം റോഡ് (02.09/02.10), ഏറ്റുമാനൂർ (02.24/02.25), കുമരനല്ലൂർ (02.31/02.32), കോട്ടയം (02.37/02.39), ചങ്ങനാശ്ശേരി (02.54/02.55), തിരുവല്ല (03.03/03.04), ചെങ്ങന്നൂർ (03.12/03.13), ചെറിയനാട് (03.17/03.18), മാവേലിക്കര (03.23/03.24), കായംകുളം (03.32/03.34), ഓച്ചിറ (03.42/03.43), കരുനാഗപ്പള്ളി (03.51/03.52), ശാസ്താംകോട്ട (04.01/04.02), മൺറോത്തുറുത്ത് (04.07/04.08), പെരിനാട് (04.14/04.15), കൊല്ലം (04.26/04.30), മയ്യനാട് (04.38/04.39), പരവൂർ (04.43/04.44), വർക്കല ശിവഗിരി (04.54/04.55), കടയ്ക്കാവൂർ (05.05/05.06), ചിറയിൻകീഴ് (05.10/05.11), മുരുക്കുമ്പുഴ (05.20/05.21), കണിയാപുരം (05.25/05.26), കഴക്കൂട്ടം (05.31/05.32), തിരുവനന്തപുരം പേട്ട (05.45/05.46).

ട്രെയിൻ നമ്പർ 06124 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ (കോട്ടയം വഴി) ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് 15.10 മണിക്ക് പുറപ്പെട്ട് 20.15 മണിക്ക് എറണാകുളം ജംഗ്ഷനിലെത്തും. സ്റ്റോപ്പേജുകൾ: കഴക്കൂട്ടം (15.35/15.36), കണിയാപുരം (15.40/15.41), മുരുക്കുമ്പുഴ (15.46/15.47), ചിറയിൻകീഴ് (15.55/15.56), കടയ്ക്കാവൂർ (15.59/16.00), വർക്കല ശിവഗിരി (16.09/16.10), പരവൂർ (16.21/16.22), മയ്യനാട് (16.25/16.26), കൊല്ലം (16.35/16.38), പെരിനാട് (16.49/16.50), മൺറോത്തുറുത്ത് (16.55/16.56), ശാസ്താംകോട്ട (17.02/17.03), കരുനാഗപ്പള്ളി (17.13/17.14), ഓച്ചിറ (17.23/17.24), കായംകുളം (17.33/17.35), മാവേലിക്കര (17.43/17.44), ചെറിയനാട് (17.49/17.50), ചെങ്ങന്നൂർ (17.55/17.56), തിരുവല്ല (18.05/18.06), ചങ്ങനാശ്ശേരി (18.14/18.15), കോട്ടയം (18.29/18.32), കുമരനല്ലൂർ (18.36/18.37), ഏറ്റുമാനൂർ (18.43/18.44), വൈക്കം റോഡ് (18.57/18.58), പിറവം റോഡ് (19.05/19.06), മുളന്തുരുത്തി (19.17/19.18), തൃപ്പൂണിത്തുറ (19.28/19.29).

ട്രെയിൻ നമ്പർ 06125 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ (ആലപ്പുഴ വഴി) ട്രെയിൻ മാർച്ച് 3 ന് 14.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് 19.10 മണിക്ക് എറണാകുളം ജംഗ്ഷനിലെത്തും. സ്റ്റോപ്പേജുകൾ – കഴക്കൂട്ടം (14.54/14.55), കണിയാപുരം (14.59/15.00), ചിറയിൻകീഴ് (15.09/15.10), കടയ്ക്കാവൂർ (15.13/15.14), വർക്കല ശിവഗിരി (15.25/15.26), പരവൂർ (15.37/15.38), മയ്യനാട് (15.41/15.42), കൊല്ലം (15.50/15.53), പെരിനാട് (16.03/16.04), മൺറോത്തുരുത്ത് (16.09/16.10), ശാസ്താംകോട്ട (16.15/16.16), കരുനാഗപ്പള്ളി (16.26/16.27), ഓച്ചിറ (16.35/16.36), കായംകുളം ഹാൾട്ട് (16.45/16.47), ചെപ്പാട് ഹാൾട്ട് (16.52/16.53), ഹരിപ്പാട് (16.59/17.00), അമ്പലപ്പുഴ (17.18/17.19), ആലപ്പുഴ (17.29/17.31), മാരാരിക്കുളം (17.43/17.44), ചേർത്തല (17.54/17.55), തുറവൂർ (18.05/18.06), കുമ്പളം (18.22/18.23).

അധിക സ്റ്റോപ്പേജുകൾ

ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ – ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മാർച്ച് 3 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നത് കഴക്കൂട്ടം (15.14/15.15), ചിറയിൻകീഴ് (15.26/15.27) എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പേജ് ഉണ്ടായിരിക്കും.

ട്രെയിൻ നമ്പർ 16729 മധുര – പുനലൂർ എക്സ്പ്രസ് മാർച്ച് 2 ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്നത് പള്ളിയടി (04.57/04.58), ബാലരാമപുരം (05.39/05.40) എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പേജ്.

ട്രെയിൻ നമ്പർ 16344 രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് മാർച്ച് 2 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്നത് ചിറയിൻകീഴ് (03.25/03.26) ൽ താൽക്കാലിക സ്റ്റോപ്പേജ്.

ട്രെയിൻ നമ്പർ 12081 കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജൻ ശതാബ്ദി എക്സ്പ്രസ് മാർച്ച് 3 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്നത് തിരുവനന്തപുരം പേട്ട (13.10/13.11) ൽ താൽക്കാലിക സ്റ്റോപ്പേജ്.

ട്രെയിൻ നമ്പർ 20631 മംഗലാപുരം സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് മാർച്ച് 3 ന് മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നത് തിരുവനന്തപുരം പേട്ട (14.25/14.26) ൽ താൽക്കാലിക സ്റ്റോപ്പേജ്.

റീഷെഡ്യൂളിങ്

ട്രെയിൻ നമ്പർ 12643 തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് മാർച്ച് 3 ന് 14.15 മണിക്ക് പുറപ്പെടേണ്ടത് 14.30 മണിക്ക് (15 മിനിറ്റ് വൈകി).

ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ മാർച്ച് 3 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് 13.25 മണിക്ക് പുറപ്പെടേണ്ടത് 13.40 മണിക്ക് (15 മിനിറ്റ് വൈകി), തിരുവനന്തപുരം സെൻട്രലിൽ നിന്ന് 13.40 മണിക്ക് പുറപ്പെടേണ്ടത് 14.40 മണിക്ക് (1 മണിക്കൂർ വൈകി).

ട്രെയിൻ നമ്പർ 66306 കൊല്ലം – കന്യാകുമാരി MEMU മാർച്ച് 3 ന് കൊല്ലത്ത് നിന്ന് 11.35 മണിക്ക് പുറപ്പെടേണ്ടത് 12.50 മണിക്ക് (1 മണിക്കൂർ 15 മിനിറ്റ് വൈകി), തിരുവനന്തപുരം സെൻട്രലിൽ നിന്ന് 13.09 മണിക്ക് പുറപ്പെടേണ്ടത് 15.20 മണിക്ക് (2 മണിക്കൂർ 11 മിനിറ്റ് വൈകി).

ട്രെയിൻ നമ്പർ 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് മാർച്ച് 3 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് 14.35 മണിക്ക് പുറപ്പെടേണ്ടത് 15.20 മണിക്ക് (1 മണിക്കൂർ വൈകി).

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment