ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ നിലനില്‍പ്പിന് മമത ബാനര്‍ജി അനിവാര്യമാണെന്നും അവരാണ് സഖ്യത്തിന്റെ മുഖമാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മമത, സ്റ്റാലിന് തുടങ്ങിയ പ്രാദേശിക നേതാക്കള്‍ ഇന്ത്യ സഖ്യത്തിന് ഗുണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനര്‍ജി ഇല്ലാത്ത ഇന്ത്യ സഖ്യത്തിന് പ്രസക്തിയില്ലെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരളത്തില്‍ പിണറായി വിജയൻ സര്‍ക്കാര്‍ തുടരുമെന്ന് അയ്യര്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ എ ഐ സി സി നേതാക്കളടക്കം രംഗത്തുവന്നെങ്കിലും പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം വീണ്ടും നല്‍കിയിരിക്കുന്നത്.
