ഷൊർണ്ണൂർ മുൻ എം എൽ എ ആയിരുന്ന ശശിയെ സി പി എം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിനെ തുടർന്ന് പാർട്ടിയോട് അകൽച്ചയിലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യു ഡി എഫിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി എടുത്തത്.
