ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിൽ. എപ്സ്റ്റീൻ ഫയൽസ് വിവാദത്തിനു പിന്നാലെയാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിലാണ് യു കെ പൊലീസിന്റെ നടപടി. ചാൾസ് രാജാവിന്റെ സഹോദരനാണ് ആൻഡ്രൂ മൗണ്ട്ബാറ്റൻ.
സാൻഡ്രിംഗ്ഹാമിലുള്ള വീട്ടിൽ പൊലീസെത്തിയാണ് മൗണ്ട് ബാറ്റൺ – വിൻഡ്‌സറിനെ അറസ്റ്റു ചെയ്തത്. മൗണ്ട് ബാറ്റണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ജെഫ്രി എപ്‌സ്റ്റീൻ ഒരു സ്ത്രീയെ യു കെയിലേക്ക് കടത്തിയെന്ന ആരോപണമുണ്ട്. യു കെയുടെ വ്യാപാര ദൂതനായി സേവനമനുഷ്ഠിക്കുമ്പോൾ ജെഫ്രി എപ്‌സ്റ്റീനുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിട്ടതായും പൊലീസ് മുമ്പ് പറഞ്ഞിരുന്നു.
ആൻഡ്രൂവിന്റെയും വിർജീനിയ ജെഫ്രിയുടേയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രം യഥാർഥമാണെന്ന് സ്ഥിരീകരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിന്റെ ഇമെയിലും സമീപകാലത്ത് പുറത്തുവന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
