കൗൺസലർ നിയമനം

At Malayalam
1 Min Read
A session of psychotherapy, linear icon. A person at the psychologist, psychotherapist. Line with editable stroke

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസലിംഗും അനുബന്ധ സേവനങ്ങളും നൽകുന്നതിന് തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒ സി ബി കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവാണ് ഉള്ളത്. പ്രായം 25 വയസ്സിനു മുകളിലായിരിക്കണം.

യോഗ്യത : സോഷ്യൽവർക്കിൽ ബിരുദാനന്തര ബിരുദം (മെഡിക്കൽ ആന്റ് സൈക്ക്യാട്രിക് സോഷ്യൽ വർക്ക്‌) ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. എം എ അല്ലെങ്കിൽ എം എസ് സി സൈക്കോളജിയും ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നീ മേഖലകളിൽ പത്തു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഓരോ മാസവും ചുരുങ്ങിയത് 15 പ്രവൃത്തി ദിവസം സ്ഥാപനങ്ങൾ സന്ദർശിച്ച് ജോലികൾ നിർവ്വഹിക്കണം. മാസത്തിൽ നാലു ദിവസം ഓർഫനേജുകളിൽ നിന്ന് റെഫർ ചെയ്യുന്ന കേസുകൾ അറ്റൻഡ് ചെയ്യാൻ ലോക്കൽ റിസോഴ്സ് സെന്ററിൽ ഉണ്ടാകണം. പ്രതിമാസ വേതനമായി 12,000 രൂപ ഹോണറേറിയവും 2,000 രൂപ ടി എയും ലഭിക്കും.

താത്പര്യമുള്ള ഉദ്യാഗാർത്ഥികൾ അപേക്ഷയോടൊപ്പം അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 21ന് രാവിലെ 10.30 ന് ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശ്ശൂർ – 680020 എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0487 – 2321702.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment