തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്കു ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം.
1929 ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിത്. സംഭവത്തിൽ പൂജപ്പര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ ആനകൊമ്പുകൾക്ക് 2 കോടി രൂപ വിലവരും എന്നാണ് നിഗമനം.
