നെതര്‍ലന്‍ഡ്‌സിന് 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി, ഓസീസിന് മൂന്നാം ജയം

At Malayalam
1 Min Read

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 400 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 21 ഓവറില്‍ 90ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ആഡം സാംപയാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്.മിച്ചല്‍ മാര്‍ഷിന് രണ്ട് വിക്കറ്റുണ്ട്.

ഒരു താരത്തിന് പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment