യൂറിക് ആസിഡുള്ളവർക്ക് ചീര കഴിയ്ക്കാമോ…?

At Malayalam
2 Min Read

പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടാകുന്നതാണ് യൂറിക് ആസിഡ്.യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ വർധിക്കുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക 30 മറ്റും വേദനയുണ്ടാക്കാറുണ്ട്.യൂറിക് ആസിഡ് ശരീരത്തിനു പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്ന അവസ്ഥയാണ് ഗൗട്ട് എന്നറിയപ്പെടുന്നത്.സന്ധിവാതത്തിനും വൃക്കയിൽ കല്ലുകള്‍ ഉണ്ടാകുന്നതിനും ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് കാരണമാകും.അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം.

ചീര കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിനെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചീര പോഷക സമ്പുഷ്ടമായ ഒരു സൂപ്പർഫുഡ് ആണെങ്കിലും,അതിൽ ചെറിയ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്.അതിനാല്‍ ചീരയ്ക്ക് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് വർധിപ്പിക്കാൻ കഴിയും. അധിക യൂറിക് ആസിഡ് സന്ധികളിൽ ‘ക്രിസ്റ്റലൈസ്’ ചെയ്യും.ഇത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കൂട്ടിയേക്കാം.അതിനാല്‍ ചീര അമിതമായി കഴിക്കുന്നത് ഗൗട്ട് പ്രശ്നമുള്ളവര്‍ക്ക് നല്ലതല്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.എന്നാലും ഇത് പൂര്‍ണ്ണമായും ഒഴിവാക്കരുത്. സന്ധിവാതം അല്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ഉള്ളവര്‍ ചീര മിതമായ അളവിൽ കഴിക്കണമെന്ന് മാത്രം.

യൂറിക് ആസിഡിന്‍റെ അളവു കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ നോക്കാം.ചെറി പഴം,ഓറഞ്ച്,നാരങ്ങ,നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്,കോഫി,ആപ്പിള്‍,ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കാം.

- Advertisement -

ചക്കക്കുരു കളയരുതേ

നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക.സീസണായാൽ പിന്നെ ചക്കയുടെ വിവിധതരം വിഭവങ്ങൾ തീൻമേശയിൽ ഇടംപിടിക്കും.നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ് ചക്ക.സീസൺ കഴിഞ്ഞാലും മിക്കവാറും ചക്കക്കുരു സൂക്ഷിച്ചു വെക്കും. അത്ര പെട്ടന്നൊന്നും നശിച്ചു പോവില്ലെന്നുള്ളതും ഇതിന്റെ മേന്മയാണ്.സത്യത്തിൽ പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവിൽ ഒളിഞ്ഞിരിക്കുന്നതെന്ന് എത്രപേർക്ക് അറിയാം?

ചക്കയ്ക്കുള്ളതുപോലെ തന്നെ ഒരുപാട് പോഷകമൂല്യങ്ങള്‍ ചക്കക്കുരുവിനും ഉണ്ട്. തയാമിന്‍,റൈബോഫ്‌ളാവിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് നമ്മുടെ ത്വക്ക്,കണ്ണ്,മുടി എന്നിവയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.

ഏറ്റവും വലിയ വൃക്ഷഫലമായ ചക്കയിൽ വൈറ്റമിൻ ബി, സി,പൊട്ടാസ്യം,കാൽസ്യം,ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.മാത്രമല്ല, ചക്കക്കുരുവും സിങ്ക്,ചെമ്പ്,ഇരുമ്പ്,മഗ്നീഷ്യം,പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു.

നാരുകൾ,ഇരുമ്പ്,സിങ്ക്,മഗ്നീഷ്യം,ചെമ്പ്,പൊട്ടാസ്യം എന്നിവ നിറഞ്ഞതാണ് ചക്കക്കുരു.ഇത് ഒരുമിച്ച് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു. സസ്യാധിഷ്ഠിത ലെക്റ്റിൻ ആയ ജാക്കലിൻ എന്ന പ്രോട്ടീന് ഇമ്മ്യൂണോമോഡുലേറ്ററിയും ആന്റി വൈറൽ ഗുണങ്ങളുമുണ്ട്.

- Advertisement -

വൈറ്റമിനുകൾ എ,സി തുടങ്ങിയ അവശ്യ പോഷകങ്ങളും ചക്ക വിത്തുകളുടെ ആന്റി ബാക്ടീരിയൽ,ആന്റി വൈറൽ ഗുണങ്ങളും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ചക്കക്കുരു ഉണക്കി പൊടിച്ച് ചെറുചൂടുള്ള വെള്ളത്തിൽ കലക്കി കഴിക്കുന്നത് ദഹനക്കേട് തടയും.

- Advertisement -

വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് കാഴ്ച ശക്തി കൂട്ടുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.അനീമിയ പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ സഹായിക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment